ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിൽ മുസ്ലിം ലീഗിനെതിരായ പ്രമേയം പാസാക്കി.......
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ദേശീയതയുടെ ആഘോഷമായ റിപ്പബ്ലിക് ഡേ വൈകാരികത, ധൈര്യം, സ്വാതന്ത്ര്യം എന്നിവ അടങ്ങിയ കഥകളുമായി നിങ്ങളുടെ സ്ക്രീനുകളെ പ്രകാശമാനമാക്കാനുള്ള സമയമാണ്. ദേശീയ പതാക ഉയർത്തൽ, കുടുംബവുമൊത്തുള്ള ഭക്ഷണം, അർഹതപ്പെട്ട ഓഫ് ഡേ എന്നിവയ്ക്കൊപ്പം അർത്ഥവത്തായ ബിഞ്ച്-വാച്ചിങ്ങിനുള്ള മികച്ച അവസരം കൂടിയാണിത്.
എയർടെൽ ഐപിടിവിയ്ക്കൊപ്പം വീട്ടിലിരുന്ന് ബിഗ് സ്ക്രീനിലെ ഈ സിനിമാറ്റിക് അനുഭവങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. ......
തമിഴ് സിനിമാരംഗത്തെ പ്രധാനപ്പെട്ട ഗോസിപ്പുകളില്‍ ഒന്നായിരുന്നു നയന്‍താരയും, തൃഷയും തമ്മിലുള്ള ശത്രുത! ഇരുവരും തമ്മില്‍ നേരിട്ട് കണ്ടാല്‍ മുഖത്ത് നോക്കാത്തത്ര വിരോധമായിരുന്നു രണ്ടുപേർക്കുമിടയിൽ! ഇതുകൊണ്ടാണ് ഇരുവരും ഒന്നിച്ചെത്തേണ്ട ചിത്രമായിരുന്ന 'കാത്തുവാക്കുല രണ്ടു കാതൽ' എന്ന ചിത്രത്തിൽ നിന്നും അവസാന നിമിഷത്തിൽ തൃഷ പിന്മാറിയത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പിന്നീട് ആ വേഷം ചെയ്തത് സമാന്തയായിരുന്നു. ......
മൂല്യവർധിത ഉൽപന്നങ്ങളും കടൽപായൽ രുചിക്കൂട്ടുകളുമായി സീവീഡ് എക്സ്പോയും
കൊച്ചി: കടൽപായൽ ഉൽപാദനരംഗത്ത് ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ എക്സ്പോയും ഉച്ചകോടിയും ജനുവരി 29നും 30നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. കടൽപായൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നിനാണ് കൊച്ചി വേദിയാകുന്നത്. ......
കൊൽക്കത്ത: പരമ്പരാഗതമായി പോയിന്റുകളിലും ഡിസ്കൗണ്ടുകളിലും ഒതുങ്ങിനിന്നിരുന്ന ലോയൽറ്റി പ്രോഗ്രാമുകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വളർച്ചയുടെ കരുത്തുറ്റ എൻജിനുകളാക്കി മാറ്റിയിരിക്കുകയാണ് കൊൽക്കത്ത ആസ്ഥാനമായ എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ്. സിമന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ് മെറ്റീരിയൽ മേഖലയിലെ പന്ത്രണ്ട് വർഷത്തെ പ്രാവീണ്യവുമായി, കമ്പനി വികസിപ്പിച്ചെടുത്ത 'എംജെഗ്രോ' എന്ന സാസ് (എസ്എഎഎസ്) പ്ലാറ്റ്ഫോം വഴി 15 ലക്ഷത്തിലധികം ഗുണഭോക്താക്കളെയാണ് നിലവിൽ ഏകോപിപ്പിക്കുന്നത്. ......
സ്വർണവിലയിൽ ഇതുവരെ കാണാത്ത വർധനവിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ദിവസത്തിനുള്ളിൽ രണ്ടു ഘട്ടങ്ങളിലായി സ്വർണവില 5,480 രൂപ ഉയർന്നു.......
ദോഹ: ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്റെ വൈവിധ്യവും സമൃദ്ധിയും ആഘോഷിക്കുന്ന
ഐ സി സി ഭാരത് ഉത്സവ് . 2026’ ദോഹയിലെ നിലവിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഉത്സവത്തിന്റെ ആദ്യഘട്ടം ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 10 വരെ അൽ വക്റയിലെ DPS ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ......
ദോഹ: ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്ലാമിയയുടെ പൂർവവിദ്യാർത്ഥി സംഘടനയായ അൽ ജാമിഅഃ അലുമ്നി അസോസിയേഷൻ – ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം മൻസൂറയിലെ സിഐസി ഹാളിൽ നടന്നു.
അൽ ജാമിഅഃ അൽ ഇസ്ലാമിയ അലുമ്നി അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ഡോ. എ. ......
ദോഹ: ഇറാനുമായി ബന്ധപ്പെട്ട നിലവിലെ സുരക്ഷാ സാഹചര്യം ഗൗരവമായി നിരീക്ഷിച്ചുകൊണ്ട്, അക്രമവ്യാപനം ഒഴിവാക്കുന്നതിനായി സംഭാഷണത്തിനാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി. ഇറാന്റെ വിദേശകാര്യ മന്ത്രിയുമായും യുഎസ് ദൂതനുമായും ഖത്തർ തുടർച്ചയായ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുകയാണെന്നും, കൂടുതൽ സംഘർഷം മേഖലയെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും അൽ അൻസാരി മുന്നറിയിപ്പ് നൽകി. ......